ആർത്തവക്രമം തെറ്റിയാൽ ഭയപ്പെടേണ്ടതുണ്ടോ ?

Menstruation JPG e1558350689624

” എനിക്ക് ഇതുവരെ പിരീഡ്‌സ്   ആയിട്ടില്ല… ”

വിറയൽ കലർന്ന എന്റെ ശബ്ദം അവന്റെ നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ അവൻ മുഖമുയർത്തി എന്നെ നോക്കി

പക്ഷെ ഒരു പക്വതയുള്ള പങ്കാളിയെന്ന നിലയിൽ അവൻ ശാന്തനായി എന്നോട് പറഞ്ഞു: ‘ഭയപ്പെടേണ്ട…
സമാധാനമായിരിക്കൂ. നിനക്കറിയില്ലേ പീരിയഡ്‌സ് വൈകുന്നതിന് പല കാരണങ്ങളും ഉണ്ടാകും എന്ന്

എന്റേത് മെലിഞ്ഞു വിളറിയ ശരീരമായിരുന്നതിനാൽ,  ഭാരം കൂട്ടാൻ വേണ്ടി അമിതമായി വ്യായാമം ചെയ്യാറുണ്ടായിരുന്നു. ആവശ്യത്തിലധികമുള്ള ഈ വ്യായാമവും അമിതമായ ആശങ്കകളും ആണ് ആർത്തവക്രമം തെറ്റാനുള്ള കാരണം എന്ന് ഞങ്ങൾ പിന്നീട് മനസ്സിലാക്കി.

മ്മളിൽ പലർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായിട്ടുണ്ടാവാം. അപ്പോൾ ആദ്യം തന്നെ നമ്മളിൽ ഉണ്ടാകുന്ന സംശയം ഗർഭിണിയാണോ എന്നുള്ളതായിരിക്കും. പക്ഷെ അങ്ങനെയല്ല..നിങ്ങൾ ഗർഭിണി അല്ല എന്ന് ഉറപ്പിക്കണമെങ്കിൽ പ്രെഗ്നൻസി കാൽക്കുലേറ്റർ ഉപയോഗിച്ച് എപ്പോഴാണ് ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. മാസമുറ(പിരീഡ്‌സ്) വൈകുവാൻ പല കാരണങ്ങൾ ഉണ്ട്. ചിലപ്പോളൊക്കെ ഒരു മാസം വരെ പിരീഡ്‌സ് വൈകാം. അടുത്ത മാസം പഴയതുപോലെ തന്നെ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്റെ പങ്കാളി പറഞ്ഞതുപോലെ; പരിഭ്രമിക്കേണ്ട, ഒരു ദീർഘനിശ്വാസം എടുക്കൂ..സമാധാനമായിരിക്കൂ.

ആർത്തവചക്രം ക്രമരഹിതമാകുന്നത് ഒരു അസാധാരണമായ കാര്യമല്ല. നമ്മുടെ പലവിധത്തിലുള്ള ജീവിതരീതികളും ആരോഗ്യപരമായ ഘടകങ്ങളും ആർത്തവ ചക്രത്തിന്റെ സമയക്രമത്തിൽ വ്യത്യാസം വരാന്‍ കരണമാകും. എന്നിരുന്നാലും ഗർഭധാരണ സാധ്യത പരിശോധിക്കുന്നത്തിനു വേണ്ടി  പ്രെഗ്നൻസി ടെസ്റ്റ് നടത്തുന്നത് ഒഴിവാക്കരുത്.

മാസമുറയിലെ താളപ്പിഴകളുടെ കാരണങ്ങളെ പറ്റി ചിന്തിച്ചാൽ; അത്‌ നിരവധിയുണ്ട്.

സമ്മർദം

നമ്മുടെ ഭൂരിഭാഗം ശരീരഭാഗങ്ങളെയും സമ്മർദ്ദം സ്വാധീനിക്കുന്നുണ്ട്.

ഭക്ഷണക്രമം

പ്രഭാതഭക്ഷണം ഒഴിവാക്കുകയേ ചെയ്യരുത്.

അമിതവ്യായാമം

അമിത വ്യായാമം സ്ത്രീശരീരത്തിലെ ലൈംഗിക ഹോർമോണുകളുടെ (ഈസ്ട്രജൻ&പ്രോജസ്റ്ററോൺ ) അളവ് കുറയ്ക്കും.

ഭാരക്കുറവ്‌/അമിതഭാരം

ശരീരഭാരം ഒരു പ്രത്യേക അളവിനുള്ളിൽ നിലനിർത്തുന്നത് കൊണ്ടു ആർത്തവം ഉണ്ടാകണമെന്ന് ഉറപ്പൊന്നുമില്ല. എങ്കിലും ഭാരം കുറഞ്ഞാൽ ലെപ്റ്റിൻ ഹോർമോണിന്റെ അളവ് കുറയുന്നതിനും അമിതവണ്ണം ഉണ്ടായാൽ തലച്ചോറും അണ്ഡാശയവുമായുള്ള സുഗമമായ ബന്ധം തടസ്സപ്പെടുന്നതിനും കാരണമാകും.

ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ

തൈറോയ്ഡ് , PCOS(Polisystic Ovary Syndrome), POF(Premature Ovary Failure) എന്നിവ ഉണ്ടെങ്കിലും ആർത്തവ ക്രമം തെറ്റാം.

മരുന്നുകളുടെ ഉപയോഗം

ചില വേദനാസംഹാരികളുടെ (ആസ്പിരിൻ ഉൾപ്പെടെ) ഉപയോഗം നമ്മുടെ ആർത്തവചക്രത്തിന്റെ ക്രമം തെറ്റിക്കും. നിങ്ങൾക്ക് സാധാരണയായി മാസമുറ തെറ്റുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വേദനാസംഹാരികളോട് വിട പറയുക.

ഗർഭനിരോധനം

മിക്കവാറും എല്ലാ ഗർഭനിരോധന ഗുളികകളും  അണ്ഡോൽപ്പാദനം നിർത്തി ഗർഭധാരണത്തെ തടയുന്നു. പക്ഷെ നിങ്ങൾ ഗുളിക നിർത്തിയിട്ടും മൂന്ന്‌ മാസത്തിനുള്ളിൽ ആർത്തവം പുനരാരംഭിക്കുന്നില്ല എങ്കിൽ നിങ്ങളുടെ ശരീരത്തിൽ മറ്റെന്തോ സംഭവിക്കുന്നുണ്ട് എന്നാണ് അതിന്റെ അർത്ഥം.

ഇനിയുള്ളത് പ്രവർത്തിക്കാനുള്ള സമയമാണ്. മിക്ക സഹചര്യങ്ങളും നമുക്ക് പരിശോധനയിലൂടെ മനസിലാക്കാൻ സാധിക്കും. എന്നാൽ പൂർണമായും ഭേദപ്പെടുത്താൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടാകാം. അതുകൊണ്ട് ഒരു പരിശോധന നടത്തുന്നത് നമ്മുടെ ആർത്തവ ചക്രത്തിന്റെ സമയക്രമം കൃത്യമാക്കാൻ സഹായിക്കും.

ഒന്നിലധികം തവണ ആർത്തവക്രമം തെറ്റുകയും , നിങ്ങള്‍ ഗര്‍ഭിണിയല്ല എന്നു ഉറപ്പുവരുത്തുകയും ചെയ്താല്‍ പിന്നെ അവശേഷിക്കുന്ന സൂചന  അതെന്തെങ്കിലും ജീവിതശൈലി മാറ്റത്തിനുള്ള സമയമായി എന്നതാണ് . 

കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ദയവായി ഞങ്ങളുടെ വാട്ട്സ്ആപ്പ് നമ്പറിൽ (8861713567) ബന്ധപ്പെടുക.

Transilated to malayalam by Abhilash Illikkulam

Abhilash is an independent stream writer who channels his ideology to the society as a script writer, film director, travel vlogger and a singer.

0 comments Add a comment

Leave a Reply

Your email address will not be published. Required fields are marked *

WhatsApp chat