കൊച്ചിയിൽ എവിടെയാണ് സുരക്ഷിതമായ ഗർഭസമാപനം നടത്താൻ സാധിക്കുന്നത്?

sunset 2611910 340

കൊച്ചിയിൽ എവിടെയാണ് സുരക്ഷിതമായ ഗർഭസമാപനം നടത്താൻ സാധിക്കുന്നത്?

If you want to talk to a counsellor, we have a paid carechat service, WhatsApp us!

അബോർഷനും കൊച്ചിയും! 

നിങ്ങൾ ഒരു മലയാളിയാണെങ്കിൽ, നോട്ട്ബുക്ക് എന്ന സിനിമ കണ്ടിരുന്നെങ്കിൽ (ഇംഗ്ലീഷല്ല, മലയാളം), ആസൂത്രിതമല്ലാത്ത ഗർഭധാരണം മൂലം ഗർഭഛിദ്രം ആഗ്രഹിക്കുന്ന യുവതികൾ അനുഭവിക്കുന്ന ഭയവും നാണക്കേടും നിങ്ങൾക്ക് മനസ്സിലാകും.

കൊച്ചി ഒരു സാര്‍വ്വജനീനമായ (കോസ്‌മോപൊളിറ്റൻ) നഗരമാണ്. കേരളത്തിൽ ലഭ്യമാകുന്ന എല്ലാവിധ സുഖ-സൗകര്യങ്ങളും കൊച്ചിയിൽ വളരെ സാധാരണമായി ലഭ്യമാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ എല്ലാം. എന്നാൽ വസ്തുതാപരമായി നോക്കുമ്പോൾ, കൊച്ചിക്ക് ഇപ്പോഴും പല കാര്യങ്ങളിലും ഒരു “പിന്തിരിപ്പൻ” മനോഭാവമുണ്ട്!

ഈ അടുത്തിടയ്ക്കു മലയാള സിനിമാനടി അനശ്വര രാജൻ ഷോർട്ട്‌സും ടോപ്പും ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ സംഭവിച്ച ഓൺലൈൻ ചർച്ചകൾ എടുത്തുകാട്ടുന്നത് കേരളത്തിലെ ഓൺലൈൻ “ആങ്ങളമാർ” പാരമ്പര്യത്തെയും സംസ്‌കാരത്തെയും കുറിച്ച് എത്രത്തോളം ആകുലരാണെന്നാണ്.

അങ്ങനെയുള്ള ഒരു കേരളത്തിൽ,  പുരോഗമനവാദികൾക്കും വിശാലമനസ്കർക്കും പേരുകേട്ട കൊച്ചി പോലുള്ള ഒരു നഗരത്തിൽ, സ്ത്രീകൾക്ക്, പ്രത്യേകിച്ച് അവിവാഹിതരായ സ്ത്രീകൾക്ക് സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എന്തുമാത്രം ബുദ്ധിമുട്ടുണ്ടാകും എന്ന് നമുക്ക് സങ്കല്പിക്കാവുന്നതേ ഉള്ളൂ.

നിങ്ങൾ ഗർഭിണിയാണെന്നും ഗർഭാവസ്ഥയിൽ തുടരാൻ താൽപ്പര്യമില്ലെന്നും വന്നാൽ, സുരക്ഷിതവും നിയമപരവുമായ  ഗർഭച്ഛിദ്രം കൊച്ചിയിൽ എവിടെ ലഭ്യമാണെന്ന് നിങ്ങൾക്ക് തീർത്തും വ്യക്തതയില്ലെങ്കിൽ, വിഷമിക്കേണ്ട! ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം!

കൊച്ചിയിൽ നിങ്ങൾക്ക് എവിടെയാണ് മേൽപ്പറഞ്ഞ തരത്തിൽ ഗർഭഛിദ്രം ലഭ്യമെന്നറിയാൻ ഈ ലേഖനം പൂർണമായും വായിക്കുക.

നിങ്ങൾ ഈ ലേഖനത്തിൻറെ പ്രധാന ഭാഗത്തേയ്ക്ക് കടക്കുംമുൻപേ, കൊച്ചിയിൽ ഗർഭഛിദ്രം പൂർണ്ണമായും നിയമപരമാണെന്ന് ഞങ്ങൾ നിങ്ങൾക്കുറപ്പുനൽകുന്നു.

കൊച്ചിയിലെ ഒരു ആശുപത്രിയിൽ നിങ്ങൾ ഗര്ഭച്ഛിദ്രത്തിനായി  സന്ദർശിക്കുമ്പോൾ ഓർത്തിരിക്കേണ്ട നിയമപരമായ കാര്യങ്ങൾ:

നിങ്ങൾക്ക് ഗർഭച്ഛിദ്രം ആവശ്യമായി വന്നാൽ, ഓർത്തിരിക്കുക, നിങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. 1971-ലെ എംടിപി (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി) നിയമപ്രകാരം ഗർഭഛിദ്രം ഇന്ത്യയിൽ പൂർണ്ണമായും നിയമപരമാണ്.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് 1971 പ്രകാരം, ഏതൊരു സ്ത്രീക്കും ഗർഭം ധരിച്ച് 20 ആഴ്ചയ്ക്കുള്ളിൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം നടത്താം:

  1. ഗർഭാവസ്ഥയുടെ തുടർച്ച ഒരു സ്ത്രീയുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനും ക്ഷേമത്തിനും അപകടകരമാണ്
  2. ഗര്ഭപിണ്ഡം സ്കാനിങ്ങിലും വൈദ്യപരിശോധനയിലും അസ്വാഭാവികത കാണിക്കുകയോ, ആ അവസ്ഥയിൽ ജനിച്ചാൽ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് സ്ഥിരീകരിക്കുകയും ചെയ്താൽ.

[പലപ്പോഴും, ഗർഭാവസ്ഥയുടെ സമയത്തെക്കുറിച്ച് പല സ്ത്രീകൾക്കും ഉറപ്പില്ല, കാരണം ഗർഭത്തിൻറെ ഏത് ആഴ്ചയിലാണ് അവർ എന്ന് പലപ്പോഴും അവർക്ക്‌ കൃത്യമായി പറയാൻ സാധിച്ചെന്നു വരില്ല. അതിനാൽതന്നെ ഏത് രീതിയിലുള്ള ഗർഭച്ഛിദ്രമാണ് തനിക്കനുയോജ്യമെന്ന് അവർക്ക് വ്യക്തമായ തീരുമാനമെടുക്കാനും കഴിയില്ല. ഗര്ഭകാലവധിക്കനുസരിച് വ്യത്യസ്ത ഗർഭഛിദ്രങ്ങൾ ഉണ്ട്. ഞങ്ങളുടെ Whatsapp Careline-ൽ നിങ്ങൾക്ക് ഞങ്ങളുമായി ചാറ്റ് ചെയ്യാം, നിങ്ങൾ ഗർഭാവസ്ഥയുടെ ഏത് ആഴ്ചയിലാണെന്നും ഏതു തരത്തിലുള്ള ഗര്ഭച്ഛിദ്രമാണ് നിങ്ങൾക്കനുയോജ്യമെന്നും വിലയിരുത്താൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും:

കൊച്ചിയിലെ ആശുപത്രികളിൽ ഗർഭച്ഛിദ്രം നടത്തുന്നതിന്, നിങ്ങൾ ശ്രദ്ധിച്ചിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ താഴെപ്പറയുന്നു:

ആദ്യത്തെ 8 ആഴ്ചകളിൽ, ഒരു സ്ത്രീക്ക് മെഡിക്കൽ ഗർഭഛിദ്രം നടത്താം

  • ഒരു മെഡിക്കൽ അബോർഷനിൽ, ഗർഭം അവസാനിപ്പിക്കാൻ നിങ്ങൾക്ക് ഗുളികകൾ ആണ് നൽകുന്നത്.
  • 95% ഗർഭച്ഛിദ്രങ്ങൾക്കും ഗുളികകൾ വളരെ ഫലപ്രദമാണ്. ഗർഭത്തിൻറെ 8 ആഴ്ചകൾക്ക് ശേഷം ഗുളിക കഴിക്കുന്നത് അപൂർണ്ണമായ ഗർഭഛിദ്രത്തിന് കാരണമാകും.
  • ഗുളികകൾ ഉപയോഗിച്ചുള്ള ഗർഭച്ഛിദ്രത്തെ തുടർന്നുള്ള എന്ത് സങ്കീർണതകൾക്കും നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചു മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്നും ഗർഭഛിദ്രം പൂർണമായെന്നും ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

8 ആഴ്ചയ്ക്കു ശേഷം ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം ശസ്ത്രക്രിയയിലൂടെയുള്ള ഗർഭഛിദ്രമാണ്.

  • 12 ആഴ്ച വരെ, മാനുവൽ വാക്വം ആസ്പിരേഷൻ (എംവിഎ) ആണ് അനുയോജ്യമായ രീതി. ഇതൊരു വളരെ ചെറിയ ശസ്ത്രക്രിയയാണ്, ഇതിനു ശേഷം ആശുപത്രിയിൽ തങ്ങേണ്ട ആവശ്യമില്ല . നടപടിക്രമം കഴിഞ്ഞ് അതേ ദിവസം തന്നെ നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാം.
  • 12 ആഴ്‌ചയ്‌ക്കപ്പുറമാണെങ്കിൽ, ശസ്ത്രക്രിയയ്‌ക്ക് ശേഷം നിങ്ങൾ ഒറ്റരാത്രിയിലേക്ക് ആശുപത്രിയിൽ തങ്ങേണ്ടി വന്നേക്കാം.

ഗർഭഛിദ്രത്തിന് വേണ്ടിവരുന്ന ചിലവ്

എല്ലാ ഡോക്ടർമാർക്കും ഗർഭച്ഛിദ്രം നടത്താൻ അനുവാദമില്ല. എംടിപി നിയമപ്രകാരം, രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർക്ക് (ആർഎംപി) മാത്രമേ ഗർഭഛിദ്രം നടത്താൻ അനുവാദമുള്ളൂ. ഗർഭച്ഛിദ്രം നടത്താൻ പരിശീലനം നേടിയ ഡോക്ടർമാരാണിത്. കൂടാതെ, എല്ലാ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഗർഭച്ഛിദ്രം നടത്താൻ അനുവാദമില്ല. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) കേന്ദ്രങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും (സർക്കാർ അല്ലെങ്കിൽ സ്വകാര്യ) മാത്രമേ ഗർഭച്ഛിദ്രം നടത്താൻ അനുവാദമുള്ളൂ. വിവിധ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഗർഭച്ഛിദ്രത്തിനുള്ള ചെലവ് ഓരോ ഡോക്ടർമാർക്കനുസൃതമായി വ്യത്യാസപ്പെടുന്നു.

ഗർഭച്ഛിദ്രം നടത്തുമ്പോൾ ആവശ്യമായ മാനസിക പിന്തുണ

ഗർഭച്ഛിദ്രം നടത്തുന്നത് ഏതൊരു സ്ത്രീക്കും വളരെ വെല്ലുവിളി നിറഞ്ഞ നടപടിക്രമവും സമയവുമാണ്, അതിനാൽ സ്ത്രീകൾ സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രം ഒരു യോഗ്യതയുള്ള ഡോക്ടറിൽ നിന്ന് തേടുക മാത്രമല്ല, വൈകാരിക ആരോഗ്യത്തിനും ക്ഷേമത്തിനും പിന്തുണ തേടേണ്ടത് വളരെ പ്രധാനമാണ്.

ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് ഞങ്ങളെ സമീപിക്കുന്ന യുവതീ-യുവാക്കൾക്ക് ഹിഡൻ പോക്കറ്റ്സ് എന്താണ് വാഗ്ദാനം ചെയ്യുന്നത്?

  • നിങ്ങൾ വിവാഹിതയാണോ അവിവാഹിതയാണോ എന്ന് നോക്കാതെ നിങ്ങൾക്കാവശ്യമായ സഹായം നൽകുന്ന ഒരു നല്ല ഡോക്ടറുമായി ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുത്തും.
  • നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കുന്നതിന് മുമ്പ് നിങ്ങൾക്കാവശ്യമായ എല്ലാ രേഖകളും നിങ്ങളുടെപക്കൽ ഉണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തും.
  • നിങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.
  • ആവശ്യമായ പരിശോധനകൾ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരന്തരമായ മാർഗ്ഗനിർദ്ദേശം നൽകും.
  • ഞങ്ങളുടെ കൗൺസിലർമാർ ഗർഭച്ഛിദ്രത്തിന് മുമ്പും ശേഷവും നിങ്ങൾക്ക് തത്സമയ മാനസിക പിന്തുണ നൽകും.
  • നിങ്ങളുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവയ്ക്കനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.

[നിങ്ങൾ ഇപ്പോൾ ഞങ്ങളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളുടെ കെയർലൈൻ കൗൺസിലറുമായി സംസാരിക്കാൻ ഇപ്പോൾ ഈ Whatsapp ചാറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക: 

ഗർഭച്ഛിദ്രത്തിനു ശേഷമുള്ള പരിചരണം പ്രധാനമാണ്

ഗർഭച്ഛിദ്രം നടത്തിക്കഴിഞ്ഞാൽ, എല്ലാം അവസാനിച്ചുവെന്നും ഇനി ഡോക്ടറിനെ കാണേണ്ട ആവശ്യമില്ല എന്നും മിക്ക സ്ത്രീകളും കരുത്താറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ വരാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഇനി ഒന്നുമില്ലെന്ന് കരുതി പല സ്ത്രീകളും ഒരിക്കൽക്കൂടി ഡോക്ടറിനെ കാണുന്നത് ഒഴിവാക്കുന്നു. എന്നാൽ, ഇത് ആരോഗ്യകരമായ ഒരു തീരുമാനമല്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ വരാൻ ഡോക്ടർ നിങ്ങളോട് ആവശ്യപ്പെട്ടതിന് പല കാരണങ്ങളുണ്ട്. ഗർഭച്ഛിദ്രത്തിന് ശേഷമുള്ള കൃത്യമായ പരിചരണം നിങ്ങൾക്ക് പിന്നീടുണ്ടാകാൻ സാധ്യതയുള്ള ധാരാളം സങ്കീർണതകൾ ഒഴിവാക്കും.

കൂടുതൽ അറിയാൻ വായിക്കുക.

[നിങ്ങളുടെ ഗർഭച്ഛിദ്രത്തിന് ശേഷം നിങ്ങൾക്ക് കൃത്യമായ പരിപാലനവും പിന്തുണയും ലഭ്യമാണെന്ന് ഹിഡൻ പോക്കറ്റ്സ് ഉറപ്പാക്കുന്നു. ഗർഭച്ഛിദ്രത്തിന് ശേഷമുള്ള പരിപാലനം വളരെ ഗൗരവത്തോടെയാണ് ഞങ്ങൾ കാണുന്നത്, നിങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുമായി ബന്ധപ്പെടാൻ ഇ കാണുന്ന WhatsApp ഐക്കണിൽ ക്ലിക്ക് ചെയ്യുക: 

ഞങ്ങളെക്കുറിച്ചു കൂടുതൽ അറിയണമെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ലഭിച്ച ആളുകളുടെ അനുഭവങ്ങൾ വായിക്കാം.

ലൈംഗിക-പ്രത്യുൽപാദന ആരോഗ്യം, അവയുമായി ബന്ധപ്പെട്ട  അവകാശങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയുവാനായി ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഞങ്ങളുമായി ബന്ധപ്പെടുക.

https://www.instagram.com/hidden_pockets/

0 comments Add a comment

Leave a Reply

Your email address will not be published. Required fields are marked *

WhatsApp chat