ഗർഭ നിരോധന മാർഗങ്ങൾ ഒന്നും തന്നെ പൂർണമായും ഫലപ്രദമല്ല. ഒരു സ്ത്രീ ഗർഭിണിയാകാൻ ആകെ വേണ്ടത് ആയിരക്കണക്കിന് ബീജങ്ങളിൽ ഒന്ന് മാത്രമാണ് .ഇക്കാര്യം കണക്കിലെടുക്കുമ്പോൾ നിങ്ങൾ ലൈംഗിക ബന്ധങ്ങളിൽ സജീവമാണെങ്കിൽ പീരിയഡ്‌സ് വരുന്നത് ഒരുദിവസം വൈകിയാൽപോലും അത് നിങ്ങളെ പരിഭ്രമിപ്പിക്കാം. മിയ്ക്കവാറും എല്ലാവർക്കും ആദ്യം ഉണ്ടാകുന്ന സന്ദേഹം ഗർഭിണി ആണോ എന്നുള്ളതായിരിയ്ക്കും. നിങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എന്താണ് നിങ്ങളുടെ ശരീരത്തിൽ സംഭവിച്ചത് എന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. തീർച്ചയായും അതിനുവേണ്ടി മാത്രമാണ് ഗാർഹിക ഗർഭ പരിശോധനാ കിറ്റ് നിർമ്മിച്ചിരിക്കുന്നത്.
ഒരു ഗർഭപരിശോധനാ കിറ്റ് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.
1. എങ്ങനെയാണ് അവ പ്രവർത്തിക്കുന്നത്.
എല്ലാ ഗർഭ പരിശോധനാ കിറ്റുകളും ഗർഭസാധ്യത കണ്ടെത്തുന്നത് മൂത്രത്തിലെ ഹ്യൂമൻ കൊറിയോണിക് ഗൊണാഡോട്രോപിൻ (HCG) എന്ന ഹോർമോണിന്റെ സാന്നിധ്യം മനസ്സിലാക്കിയാണ്. ബീജസങ്കലനം നടന്നതിന് ശേഷം മറുപിള്ളയുടെ വളർച്ചാ ഘട്ടത്തിലാണ് ഈ ഹോർമോൺ നിർമ്മിക്കപ്പെടുന്നത്. HCG യുമായി പ്രവർത്തിക്കുന്ന കെമിക്കൽ ഉപയോഗിച്ചാണിതിന്റെ ഫൈബർ സ്ട്രിപ്പ് മൂടിയിരിക്കുന്നത്. അതിന്റെ നിറം മാറുന്നതനുസരിച്ചു ഫലമറിയാം. HCG ഉപയോഗിക്കുമ്പോൾ സഹായകരമാകുന്ന ഒന്നുരണ്ടു വസ്തുതകളിതാ..
- 4°C മുതൽ 25°C ഊഷ്മാവിൽ HCG കിറ്റ് കൂടുതൽകാലം കേടുകൂടാതെ സൂക്ഷിക്കാം.ഉപയോഗിക്കുന്നതിനു മുൻപ് ഫ്രിഡ്ജിൽ വെച്ചു തണുപ്പിക്കുന്നതും നല്ലതാണ്.
- തണുപ്പിച്ച ശേഷം കിറ്റ് സാധാരണ തപനിലയിലെത്തുമ്പോൾ ഉപയോഗിക്കാം
- ചില ബ്രാൻഡുകൾ കൂടുതൽ കൃത്യത ഉറപ്പ് നൽകുന്നു. പക്ഷെ എങ്ങനെ സൂക്ഷിക്കുന്നു എന്നുള്ളതാണ് കൃത്യതയെ ബാധിക്കുന്ന പ്രധാന കാര്യം. മോശ നിലവാരമോ കേടുവന്നതോ പഴകിയതോ ആയ കിറ്റ് കൃത്യമായ ഫലം നല്കണമെന്നില്ല. അതുകൊണ്ട് ഇത്തരം കിറ്റുകൾക്ക് നല്ല ചിലവുള്ള ഒരു കടയിൽനിന്നും കിറ്റ് വാങ്ങാൻ ശ്രമിക്കുക.
- ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
2. തെറ്റായ ഫലം കിട്ടാനുള്ള ചെറിയ സാധ്യതയുണ്ട്.
ഗർഭപരിശോധനാ കിറ്റ് പലപ്പോഴും 99%കൃത്യത അവകാശപ്പെടാറുണ്ട്. എന്നാലും ചില സാഹചര്യത്തിൽ ഫലം കൃത്യമല്ലാതെ വരാം. അതിനു രണ്ടു സാധ്യതകളാണ് ഉള്ളത്.ഒന്ന് ഗർഭം ധരിക്കാതെ പോസിറ്റിവ് എന്നു വരിക മറ്റൊന്ന് ഗർഭം ഉണ്ടെകിലും നെഗറ്റീവ് എന്ന ഫലം വരിക. രണ്ടാമത്തെത്തിനുള്ള സാധ്യത കൂടുതലാണ്. ബന്ധപ്പെട്ടശേഷം വേണ്ടത്ര സമയം എടുക്കാതെ കാലേക്കൂട്ടി പരിശോധിച്ചാൽ ഗർഭധാരണം നടന്നു എങ്കിൽ കൂടി ഇല്ലെന്ന ഫലം കിട്ടാനാണ് സാധ്യത. അതിനു കാരണം നിങ്ങളുടെ HCG നില അതിനകം വേണ്ടത്ര അളവിലേക്ക് ഉയർന്നിട്ടില്ല എന്നതാണ്. ദ്രാവകരൂപത്തിലുള്ള ഭക്ഷണം, വെള്ളം ഇതൊക്കെ മൂത്രത്തിന്റെ ഗാഢത കുറയ്ക്കുന്നതുകൊണ്ടും ചിലപ്പോൾ ഫലം നെഗറ്റീവ് ആകാം. ആർത്തവം കഴിയേണ്ട സമയത്തിനും ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു പരിശോധിക്കാൻ ആണ് ഞങ്ങൾ നിർദേശിക്കുന്നത് കാരണം അപ്പോഴേക്കും HCG നില വേണ്ട അളവിൽ എത്തിയിട്ടുണ്ടാകും.
തെറ്റായ മുന്നറിയിപ്പ്.
ഗർഭം ധരിക്കാതെ പോസിറ്റിവ് ഫലം കിട്ടുന്ന അവസ്ഥ വളരെ അപൂർവമാണ്. അസുഖമോ ഹോർമോണുകൾ കാരണമോ ശരീരത്തിലെ ചില രാസഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുന്നത് HCG നിലയെ ബാധിച്ചേക്കാം. അത് തെറ്റായ പരിശോധന ഫലം നൽകും. അതിനെ “ജൈവികരാസമാറ്റം കൊണ്ടുള്ള ഗർഭധാരണം”(Biochemical Pregnancy) എന്നു വിളിക്കുന്നു. HCG നില വ്യത്യസം വരുത്തി ഇല്ലാത്ത ഗർഭധാരണം നടന്നു എന്ന ഫലം തരുന്നതിനു മറ്റൊരു കാരണക്കാരൻ ‘അണ്ഡാശയ ക്യാൻസർ‘ആണ്. ആദ്യമേതന്നെ ഗർഭം അലസിപോയ ശേഷവും ചിലപ്പോൾ HCGയുടെ സാന്നിധ്യം മൂത്രത്തിൽ കണ്ടേക്കാം.അതുവഴിയും തെറ്റായ ഫലം ലഭിക്കാനിടയുണ്ട്. ഗർഭധാരണത്തിന് വേണ്ടി കഴിക്കുന്ന ചില മരുന്നുകളും HCG നില ഉയർത്തുന്നത് ചിലപ്പോൾ തെറ്റായ ഫലം നൽകിയേക്കും.
ശരിയായ ഫലം.
ശരിയായ ഫലം കിട്ടുന്നതിനുവേണ്ടി വ്യത്യസ്ത ഇടവേളകളിൽ ഒരാൾ 2 മുതൽ 5 വരെ ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. ഇല്ല എന്നാണ് പരിശോധന ഫലമെങ്കിലും ആർത്തവം ഉണ്ടാകുന്നില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു വീണ്ടും പരിശോധിക്കുന്നതാണുചിതം. എപ്പോൾ വേണമെങ്കിലും പരിശോധിക്കാം എങ്കിലും ഹോർമോൺ നില ഉയർന്നു നിൽക്കുന്ന മൂത്രത്തിന് ഗാഢത കൂടുതലുള്ള പ്രഭാതവേളകളാണ് ഉത്തമം.
3. വ്യത്യസ്ത തരം ഗർഭ പരിശോധന കിറ്റുകൾ മാർക്കറ്റിൽ ഉണ്ട്.
പല തരത്തിലുള്ള ഗർഭ പരിശോധന കിറ്റുകൾ ഉണ്ട്. മാർക്കറ്റിൽ ഇന്ന് ലഭ്യമായവയെ പറ്റി പറയാം.
- സ്സ്റ്റാൻഡേർഡ് കിറ്റുകൾ: നിറം മാറുന്നതിലൂടെ പരിശോധന ഫലം അറിയാൻ കഴിയുന്നവയാണ് ഇവ.
- ഡിജിറ്റൽ കിറ്റുകൾ: ഇത്തരം കിറ്റുകളിൽ ഒരു സ്ക്രീനിൽ ഗർഭിണിയാണ് എന്നോ ഗർഭിണിയല്ല എന്നോ ഫലമനുസരിച്ചു എഴുതികാണിക്കും. ചിലതിൽ എഴുത്തിനു പകരം ചിഹ്നങ്ങൾ ആയിരിക്കും അങ്ങനെ ആണെങ്കിക് ആ വിവരം കിറ്റിൽ എഴുതിയിട്ടുണ്ടാവും. ഇത്തരം കിറ്റുകൾ വിലയേറിയതാണ്. നിറം മാറ്റത്തേക്കാൾ വ്യക്തമായ ഒരു ഉത്തരം ഇവ തരുന്നു. അത് മനസിലാക്കാനും സംശയം ഇല്ലാതിരിക്കാനും സ്റ്റാൻഡേർഡ് കിറ്റുകളേക്കാൾ ഫലപ്രദമാണ്.
മൂത്രം കിറ്റുമായി സമ്പർക്കത്തിൽ വരുന്ന വിധം അനുസരിച്ചും കിറ്റുകൾ പലവിധമുണ്ട്. മുക്കിയെടുക്കാവുന്ന ഒരു സ്ട്രിപ്പ് ആണ് സാധാരണ വരുന്നത്. ചില ബ്രാൻഡുകൾ ഒരു യൂറിൻ കളക്ഷൻ കപ്പ് ആണ് നൽകുന്നത്.
4. ഗർഭ പരിശോധന കിറ്റും അണ്ഡോല്പാദനം പ്രവചിക്കുന്ന കിറ്റും വ്യത്യസ്തങ്ങളാണ്.
അണ്ഡോല്പാദനം നടക്കാനുള്ള സാധ്യത പ്രവചിക്കുന്ന കിറ്റ് പ്രവർത്തിക്കുന്നതും ഗർഭപരിശോധനാ കിറ്റ് പ്രവർത്തിക്കുന്നതും വ്യത്യസ്തത രീതിയിലാണ്. ആദ്യത്തേത് അണ്ഡോല്പാദനത്തിനു തൊട്ടു മുൻപായി സംഭവിക്കുന്ന ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ ( Luteinizing Hormone ) അളവ് കൂടുന്നത് പരിശോധിക്കുമ്പോൾ ഗർഭപരിശോധനാ കിറ്റ് പ്രവർത്തിക്കുന്നത് HCG യുടെ അളവിലെ വ്യത്യസം മനസിലാക്കിയാണ്. അണ്ഡോല്പാദനം പ്രവചിക്കുന്ന കിറ്റ് സ്ത്രീകൾ ഉപയോഗിക്കുന്നത് ഓവുലേഷൻ നടക്കുന്നുണ്ടോ എന്നറിയാനാണ്. എങ്കിലും അത് ഗർഭ പരിശോധനയ്ക്ക് വേണ്ടിയും ഉപയോഗിക്കാം. കാരണം ഈ രണ്ടു ഹോർമോണുകളുടെയും പ്രവർത്തനം സാമ്യതയുള്ളതാണ്. പക്ഷെ അങ്ങനെയൊരു മാർഗമാണ് നിങ്ങൾ സ്വീകരിക്കാനുദ്ദേശിക്കുന്നതെങ്കിൽ പിന്നീട് ഒരു ഗർഭ പരിശോധന കിറ്റ് ഉപയോഗിച്ചു പരിശോധന നടത്തി ഫലം ഉറപ്പുവരുത്തണം.
5. സമയം പ്രധാനമാണ്
നിങ്ങൾ ഒരു മെഡിക്കൽസ്റ്റോറിൽ നിന്നും ഗർഭ പരിശോധന കിറ്റ് വാങ്ങുകയാണ് എങ്കിൽ ഫലം ഉടനെതന്നെ അറിയാനുള്ള ആഗ്രഹവും ഉണ്ടായിരിക്കുമല്ലോ. എന്നാൽ നേരത്തെ എന്നത് ഇവിടെ അനുകൂല ഘടകമല്ല. ഓരോ 48 മണിക്കൂർ കഴയുംതോറും HCG ഹോർമോണിന്റെ അളവ് ഇരട്ടിയാകും.അതിനാൽ പീരീഡ് മിസ് ചെയ്ത ശേഷവും ഒന്നോ രണ്ടോ ദിവസം കഴിയാതെ പരിശോധന നടത്തേണ്ടതില്ല. HCG ഹോർമോൺ ശരീരത്തിൽ ഉണ്ടായിവരാനുള്ള സമയം നൽകണമല്ലോ. എങ്കിൽ പോലും നിങ്ങളുടെ ശരീരം ശരാശരിയിലും കുറഞ്ഞ വേഗത്തിലാണ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നത് എങ്കിൽ കൃത്യമായ ഫലം അപ്പോൾ ഉറപ്പുപറയാൻ കഴിയില്ല.
ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ അത് അന്നേദിവസം രാവിലെ തന്നെ ആകുന്നതാണ് നല്ലത് മൂത്രം ഏറ്റവും ഗാഢതയുള്ളതായി കിട്ടുന്നത് പ്രഭാതത്തിലാണ്.
ടെസ്റ്റിന് ശേഷം ഫലം തെളിഞ്ഞുവരാനായി കാത്തിരിക്കുന്ന സമയവും പ്രധാനമാണ്. പറഞ്ഞിട്ടുള്ളത്ര സമയം മുഴുവനും നിങ്ങൾ കാത്തിരുന്ന ശേഷം മാത്രമേ കിറ്റിലെ ഫലത്തിനെ കുറിച്ചു അന്തിമ തീരുമാനത്തിൽ എത്താൻ പാടുള്ളൂ. പാക്കേജ് രണ്ടു മിനിറ്റ് എന്നു പറഞ്ഞാൽ നിങ്ങൾ രണ്ടു മിനുട്ടും കഴിയുന്നത് വരെ കാത്തിരിക്കണമെന്നർത്ഥം.
നിങ്ങൾ ഗർഭിണിയാണോ അല്ലയോ എന്ന് പരിശോധിക്കുക
ആർത്തവം മിസ് ചെയ്തു കഴിഞ്ഞ ശേഷവും ഒരാഴ്ചയെങ്കിലും കാത്തിരുന്ന ശേഷം പരിശോധിക്കുന്നതാണ് കൃത്യമായ ഒരു ഫലം ലഭിക്കാൻ നല്ലത്. പീരിയഡ് മിസ് ആകുന്നത് വരെ കാത്തിരിക്കാൻ നിങ്ങൾ തായറല്ലെങ്കിൽ കൂടി ലൈംഗിക ബന്ധത്തിന് ശേഷം ഒന്നോ രണ്ടോ ആഴ്ചയെങ്കിലും കാത്തിരുന്ന ശേഷം വേണം പരിശോധന നടത്താൻ. കാരണം പരിശോധനയ്ക്ക് വേണ്ട HCG ഹോർമോൺ അളവ് ഉണ്ടായിവരാനുള്ള സമയം ആവശ്യമാണല്ലോ. സാധാരണയായി ഒരു ബീജ സങ്കലനത്തിനു ഏഴ് മുതൽ 12 വരെ ദിവസങ്ങൾ എടുക്കും.
പരിശോധന നടത്തുന്നത് നേരത്തെയാണെങ്കിൽ നിങ്ങൾക്ക് കിട്ടുന്ന ഫലം തെറ്റായിരിക്കാൻ സാധ്യത കൂടുതലാണ്.
നിങ്ങൾ ഗർഭിണിയാണെന്ന് നിങ്ങൾ കരുതുന്നു എന്നു വയ്ക്കുക, എന്താണ് അടുത്ത പടി? അതവസാനിപ്പിക്കാൻ പദ്ധതി തയാറാക്കുക. നിങ്ങൾ ഇപ്പോൾ ഗർഭം ധരിക്കാനോ പ്രസവിക്കാനോ തയ്യാറല്ലെന്ന് തോന്നുവെങ്കിൽ അതാണ് ശരിയായ മാർഗം.
ഇന്ത്യൻ കമ്പോളത്തിൽ കിട്ടുന്ന ചില ഗർഭ പരിശോധന കിറ്റുകൾ.
സ്വകാര്യതയും സമാധാനവും കണക്കിലെടുത്തു ഈ കഴിഞ്ഞ പതിറ്റാണ്ടുകളിൽ സ്ത്രീകൾ ക്ലിനിക്ക് വഴിയുള്ള ഗർഭ പരിശോധന മർഗത്തേക്കാൾ വീട്ടിൽ വെച്ചുള്ള ഗർഭ പരിശോധനാണ് മാർഗങ്ങൾ കൂടുതലായി തിരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നു. ലൈംഗിക ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും മേഖലയിൽ പ്രവർത്തിച്ചുവരുന്ന പല കമ്പനികളും ഈ മാറ്റം ഉൾക്കൊണ്ട് ഗർഭ പരിശോധന കിറ്റുകൾ പുറത്തിറക്കിവരുന്നു. അവയിൽ ജനപ്രിയമായ ചില ബ്രാൻഡുകൾ ചുവടെ കൊടുക്കുന്നു. നിങ്ങൾക് ആവശ്യമുള്ളപ്പോൾ അനുയോജ്യമായത് തിരഞ്ഞെടുക്കാൻ അത് സഹായിക്കും.
1) I Can- I Will Pregnancy Test:
Piramal Healthcare Ltd നിർമ്മിക്കുന്ന ഗർഭ പരിശോധന കിറ്റ് ആണിത്. ഒറ്റ ഘട്ടത്തിൽ പരിശോധിച്ചു ഫലം നൽകുന്ന ഇത് ഓൺലൈനായിട്ടും കടകളിൽ നിന്നും എളുപ്പത്തിൽ ലഭിക്കും 3കിറ്റുകൾ ഉള്ള ഒരു പാക്കറ്റിന്റെ വില 144 രൂപ 80 പൈസ.
2) Getnews One Step Pregnancy Test:
നെക്ടർ ലൈഫ് സയൻസ് ലിമിറ്റഡ് നിർമിക്കുന്ന ഈ ഉൽപ്പന്നത്തിന്റെ 5 കിറ്റുകൾ അടങ്ങിയ പാക്കിന്റെ വില 350 രൂപയാണ്. ഇത് ഓൺലൈനായിട്ടും കടകളിൽ നിന്നും എളുപ്പത്തിൽ ലഭിക്കുമെന്നു പറയേണ്ടതില്ലല്ലോ.
3) PregaNews Pregnancy Test Strips:
ഒരു കിറ്റ് വീതം അടങ്ങിയ പക്കറ്റിന് 49 രൂപ നിരക്കിൽ ഇത് നിർമിച്ചു വിപണിയിൽ ഇരിക്കുന്നത് Manforce Pharmaceuticals ആണ്. ഇതും ഓണ്ലൈന് ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന ഗർഭ പരിശോധന കിറ്റ് ആണ്.
4) Pregakem Pregnancy Detection Kit:
Alkem Healthcare Ltdന്റെ ഉത്പന്നമായ ഇത് തിരഞ്ഞെടുക്കപ്പെട്ട കടകൾ വഴിയും ഓൺലൈൻ വഴിയും ജനങ്ങൾക്ക് ലഭ്യമാണ്. 5 കിറ്റുകൾ അടങ്ങിയ പക്കറ്റിന് 238 രൂപയാണ് വില.
5) First Response Pro Digital Pregnancy Test Kit:
ഇത് ബ്ലൂടൂത്ത് സൗകര്യമുള്ളതും സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാവുന്നതും ആണ് അങ്ങനെ ആർത്തവ ചക്രത്തിന്റയും ഗർഭ ധാരണത്തിനെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ഫോണിൽ ലഭിക്കും. പീരീഡ് മിസ് ആകുന്നതിനു 6 ദിവസം മുൻപ് തന്നെ തങ്ങൾക്ക് ഗർഭ പരിശോധന ഫലം നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓൺലൈൻ ആയി മാത്രം ഇന്ത്യയിൽ ലഭ്യമായ ഈ കിറ്റിന്റെ വില 1452 രൂപയാണ്.
Transilated to malayalam by Abhilash Illikkulam
Abhilash is an independent stream writer. He channels his ideology to the society as a script writer, film director, travel vlogger and a singer.
0 comments Add a comment